വേങ്ങര: മനാറുൽ ഹുദാ യു പി സ്കൂൾ വാർഷികാഘോഷ പരിപാടികൾ മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ മെമ്പറും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പി കെ അസ് ലു ഉദ്ഘാടനം ചെയ്തു.
ധാർമിക മൂല്യങ്ങളിലൂടെ പുതു തലമുറയെ വളർത്തി രാജ്യത്തിൻ്റെ അഖണ്ഡതയും സാഹോദര്യവും നിലനിർത്തുന്ന സമൂഹത്തെ വളർത്താൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉണർത്തി. പി ടി എ വൈസ് പ്രസിഡണ്ട് ഹസീബ് പി അധ്യക്ഷനായ ചടങ്ങിൽ ഊരകം പഞ്ചായത്ത് അംഗങ്ങളായ മൻസൂർ ടി , ഷക്കീല അത്തോളി എന്നിവരും മുഹമ്മദ് ഷെരീഫ്, മൊയ്തീൻ കുട്ടി, ശ്രീജ, ബുഷ്റ എന്നിവർ സംസാരിച്ചു. സ്മാർട്ട് പാരൻ്റ്ൻ്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. ഖുർആൻ പൂർണ്ണമായി മന:പാഠമാക്കിയ പൂർവ വിദ്യാർത്ഥി അനീൻ പി എ എന്നിവരെയും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് ഫാത്തിമ സുഹറ, ഹഫ്സത്ത്, ഷൈനി, ആയിഷ, സിംലി, രേഷ്മ, റൈഹാനത്ത് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ആബിദ് മാഷ് സ്വാഗതവും കോർഡിനേറ്റർ തൗഹീദ ടീച്ചർ നന്ദിയും പറഞ്ഞു.