എടരിക്കോട്: റമളാൻ ക്യാമ്പയിന്റെ ഭാഗമായി സെക്ടർ സ്മാർട്ട് കോർ ടീം അംഗങ്ങളുടെ ഇഫ്താർ സംഗമം ‘കാരക്ക ചീന്ത് ’ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാ ഉദ്ഘടനം വളാഞ്ചേരി ഡിവിഷനിലെ കരേക്കാട് സെക്ടറിൽ നടന്നു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് അഫ്ളൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുൽ ഗഫൂർ, സുഹൈൽ ഫാളിലി സംസാരിച്ചു. ജൗഹർ അൽ ഹസനി,
നസ്റുദ്ധീൻ അഹ്സനി, മുഹമ്മദലി എന്നിവർ സംബന്ധിച്ചു. ക്യാമ്പയിൻ കാലയളവിൽ ജില്ലയിലെ 101 സെക്ടറുകളിൽ ‘കാരക്ക ചീന്ത് ’ ഇഫ്താർ ക്യാമ്പുകൾ സംഘടിപ്പിക്കും