സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ഇനി ലഭിക്കും.
ഒന്നാം ഘട്ടത്തിൽ 10,18,390 പേർക്കാണ് ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നത്. കേരളം ലിംഗസമത്വത്തിലേക്ക് നടത്തുന്ന യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് 'സ്ത്രീ സുരക്ഷാ പദ്ധതി' എന്നും സ്ത്രീകൾക്ക് ഭയരഹിതമായി ജീവിക്കാനും തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.