വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് എട്ടാം വാർഡ് ചേറൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യുവ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി അനുകൂല യാത്രകൾക്ക് തുടക്കമായി. പ്രകൃതിക്ക് കോട്ടം പറ്റാത്ത വിധത്തിൽ പ്ലാസ്‌റ്റിക് വസ്തുക്കൾ ഒഴിവാക്കിയും പുനരുപയോഗ സാമഗ്രികൾ ഉപയോഗപ്പെടുത്തിയുമാണ് രണ്ടു ദിവസത്തെ യാത്രക്ക് തുടക്കം കുറിച്ചത്.
വയനാട് പരിസ്ഥിതി പഠന യാത്ര എട്ടാം വാർഡ് വാർഡ് മെമ്പർ യു. സക്കീന ഫ്ലാഗ് ഓഫ് ചെയ്തു.
വാർഡു തല തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ യാത്ര ഫ്ലാഗ് ഓഫ് പരിപാടിയിൽ
മുസ്ലിം ലീഗ് ചേറൂർ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി, വെൽഫയർ പാർട്ടി ചേറൂർ പ്രസിഡന്റ് ബാവ കണ്ണേത്ത്, എം. എസ്. എഫ് ജോയിന്റ് സെക്രട്ടറി ഇ. നിഹാൽ, യൂത്ത് ലീഗ് ചേറൂർ പ്രസിഡന്റ് യൂനുസ്, സെക്രട്ടറി സൽമാൻ, വെൽഫയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഹൈൽ കാപ്പൻ, ഫൈസൽ പി, പി. ഇ നൗഷാദ്, ടി. അഷ്‌കർ, സി. മൻസൂർ എന്നിവർ സംസാരിച്ചു.