ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: മുണ്ടോത്ത് പറമ്പ് ജി യു പി ചാമ്പ്യൻമാർ

പറപ്പൂർ: ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ കളിയും കരുത്തും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച യു.പി തല ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. 18 യു.പി സ്കൂളുകൾ പങ്കെടുത്ത മൽസരത്തിൽ ബോയ്സ് വിഭാഗത്തിൽ ജി.യു.പി എസ് മുണ്ടോത്ത് പറമ്പും ഗേൾസ് വിഭാഗത്തിൽ ജി.യു പി സ്കൂൾ കോട്ടക്കലും ചാമ്പ്യൻമാരായി.  ഗേൾസ് വിഭാഗത്തിൽ ജി. യു.പി സ്കൂൾ മുണ്ടോത്തുപറമ്പും ജി.എച്ച് എസ് പുതുപ്പറമ്പുമാണ് രണ്ടാം സ്ഥാനം നേടിയത്. വിജയികൾക്ക് വേങ്ങര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഇ.കെ സുബൈർ  ട്രോഫി നൽകി. സമാപന ചടങ്ങിൽ മാനേജർ ടി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സി. അബ്ദുൽ അസീസ്, പ്രധാനാധ്യാപകൻ പി. മുഹമ്മദ് അഷ്റഫ്, പി.ടി ഇസ്മായിൽ, ഇസ്ഹാഖ് കാലൊടി, അസൈൻ, സി.പി റഷീദ്, വസീം ,ശരീഫ് പൊട്ടിക്കല്ല് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}