വേങ്ങര: സമസ്ത സെൻ്റനറി വാർഷിക മഹാസമ്മേളനത്തിൽ സുത്യർഹമായ സേവനം കാഴ്ചവെച്ച വിഖായ, ത്വലബ അംഗങ്ങളെ വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ആദരിച്ചു.
വേങ്ങര ഹയാത്തുൽ ഇസ്ല്ലാം മദ്റസയിൽ സംഘടിപ്പിച്ചചടങ്ങിൽ ജാബിർ ബാഖവി പ്രാർത്ഥന നിർവഹിച്ചു. റെയ്ഞ്ച് പ്രസിണ്ടൻ്റ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹംസ മൗലവി കോയ ഫൈസി, സിറാജ് ഹുദവി എന്നിവർ പ്രസംഗിച്ചു.