വേങ്ങര: റേഡിയസ് ഹെൽത്ത് സെന്റർ കച്ചേരിപ്പടിയുടെ നേതൃത്വത്തിൽ വലിയോറ കളിക്കടവ് അങ്കണവാടിക്കു സമീപം മെഡിക്കൽ ക്യാമ്പും ജീവിത ശൈലീ രോഗ അവബോധ ക്ലാസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു.
റേഡിയസ് പി ആർ ഒ: നസീൽ പാലശ്ശേരി സ്വാഗതം പറഞ്ഞു. മാനേജർ ശ്രീജിത്ത് ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ അഹമ്മദ്, സബ്ന ഇബ്രാഹിം, സക്കീന തുമ്പിൽ, സാമൂഹ്യ പ്രവർത്തകരായ ബൈജു പാണ്ടികശാല, ഉണ്ണിയാലുക്കൾ സൈദലവി, സിറാജ് ഇ കെ, ആയിഷാബി വി ടി, സരിത, മുഹമ്മദ് കുട്ടി എൻ.ടി, ലീല എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.