ലഹരി വിപത്തിനെതിരെ ഒരു വോട്ട്: കേരള മദ്യനിരോധന സമിതി

വേങ്ങര: വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ സ്വബോധമുള്ള മാനവസമൂഹം ഒരുമിച്ചു പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ മൻസൂർ കോയ തങ്ങൾ പറഞ്ഞു.
     
ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ലഹരിക്കെതിരെ ഒരു വോട്ട് എന്ന പ്രമേയം ഉയർത്തി ജില്ലയിൽ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിക്കാൻ  കൺവെൻഷൻ തീരുമാനമെടുത്തു. 
       
ചടങ്ങിൽ പ്രമുഖ സാമൂഹിക ചാരിറ്റി പ്രവർത്തകൻ സിറാജ് വേങ്ങര അധ്യക്ഷതവഹിച്ചു, സംസ്ഥാന രക്ഷാധികാരി പി പി എ ബാവ മുഖ്യപ്രഭാഷണം നടത്തി , ഊരകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫ്രീന അഷ്റഫ് ഉൽബോധന പ്രസംഗം നടത്തി , വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റസിയ പറപ്പൂർ ലഹരി വിപത്തിനെ കുറിച്ച് ക്ലാസ്സെടുത്തു  സംഘടനയിൽനിന്ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അസൈനാർ ഊരകം, മൈമൂന എൻ ടി എന്നിവരെ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.

ചടങ്ങിൽ മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, മുഹമ്മദ്  ബാവ എ ആർ നഗർ, മണ്ണിൽ ബിന്ദു, ബോസ് മാസ്റ്റർ കോട്ടക്കൽ, അഷ്റഫ് ഇന്ത്യൻ, ഷാഫി കോഴിക്കോട്, ജമീല കൂരിയാട്, വിശാലാക്ഷി അങ്ങാടിപ്പുറം, സുബൈദ കാളങ്ങാടൻ, ഷാഹിദാ ബീവി, ഷക്കീല വേങ്ങര, ചന്ദ്രമതി ചെമ്പട്ട, ജമീല മാങ്കാവ്, എ സുബൈദ, നീറ്റിക്കൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}