സുന്നി ഐക്യം യാഥാർഥ്യമാക്കാൻ എന്നും മുൻപന്തിയിലുണ്ടാകും, ലീഗിനെ മാറ്റി നിർത്താൻ പറ്റില്ല -സാദിഖലി തങ്ങൾ

കോഴിക്കോട്: സുന്നി ഐക്യം യാഥാർഥ്യമാകുന്നതിൽ എന്നും മുൻപന്തിയിലുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഐക്യ ചർച്ചകളിൽനിന്നും പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും മാറ്റി നിർത്തുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, ഞങ്ങൾ ഈ സമൂഹത്തിന്‍റെ ഭാഗമല്ലേ എന്ന് സാദിഖലി തങ്ങൾ ചോദിച്ചു. എല്ലാ നന്മകളോടൊപ്പവും നിൽക്കുന്നവരാണ് ഞങ്ങൾ. മാറി നിൽക്കില്ലെന്നും മാറ്റി നിർത്താൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

സുന്നി ഐക്യത്തിന് എതിരല്ലെന്ന് കോട്ടക്കലിൽ നടന്ന എ.പി വിഭാഗം സമസ്തയുടെ നൂറാം വാർഷിക വിളംബര സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ വ്യക്തമാക്കിയിരുന്നു. സമസ്തയിൽനിന്ന് പോയവർ തിരിച്ചുവരണമെന്ന് കാസർകോട് കുണിയയിൽ നടന്ന സമസ്ത ഇ.കെ വിഭാഗം നൂറാം വാർഷിക സമ്മേളനത്തിൽ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് സുന്നിഐക്യം വീണ്ടും ചർച്ചയായത്. വിഷയത്തിൽ കാന്തപുരം വിഭാഗത്തിന്‍റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കിയ സന്ദർഭത്തിലാണ് കാന്തപുരം വിഭാഗവും തങ്ങളുടെ നയം വ്യക്തമാക്കിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}