വേങ്ങര: വേങ്ങര മനാറുൽ ഹുദാ അറബിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന അൽഫിത്തർ ഇസ്ലാമിക് പ്രീ പ്രൈമറി സ്കൂളിന്റെ പത്താമത് ആനുവൽ ഡെ മൂന്നു വയസ്സ് മുതൽ ആറു വയസ്സ് വരെയുള്ള കൊച്ചനിയത്തിമാർ ആടിയും പാടിയും അത്യുൽസാഹപൂർവ്വം ആഘോഷിച്ചു.
പഴയ തലമുറക്കാർ കയ്യടക്കിവെച്ചിരുന്ന അറബിക് ഗ്രൂപ്പ് ഡാൻസ്, അറബി കോൽക്കളി, ദഫ്മുട്ട്, ഒപ്പന എന്നിവ ഏറ്റവും പുതിയ തലമുറയിലെ മൂന്നു വയസ്സുകാരായ കുരുന്നുകൾ ഏറ്റെടുത്ത് പാടിയപ്പോൾ അതൊരു പുതുമയായി മാറി.
അറബി ഇംഗ്ലീഷ് മലയാളം ഗ്രൂപ്പ് സോങ്ങുകൾ, സിംഗിൾ സോങ്ങുകൾ, പ്രച്ഛന്നവേഷം എന്നിവ കൂടിയായപ്പോൾ കുരുന്നുകളുടെ ആഘോഷം കളറായി മാറി.
ആനുവേഴ്സറി ആഘോഷം മനാറുൽ ഹുദാ അറബി കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ അൽ ഖാസിമി, ഫവാസ് നദ്‌വി, കെ അബ്ബാസ് അലി എന്നിവർ സംബന്ധിച്ചു. അൽഫിത്തർ ഇസ്ലാമിക് പ്രീ പ്രൈമറി സ്കൂളിലേക്കുള്ള പുതിയ അഡ്മിഷൻ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.