പറപ്പൂർ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡിൽ വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം കുറിച്ചു; ലോഗോ പ്രകാശനം ചെയ്ത് എം.എൽ.എ

പറപ്പൂർ: പറപ്പൂർ ഗ്രാമ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡിൽ വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്ത് വാർഡ് മെമ്പർ അബ്ദുൽ ലത്തീഫ്,വിദ്യാഭ്യാസ പദ്ധതികളുടെ ലോഗോ പ്രകാശനം വേങ്ങര നിയോജക മണ്ഡലം എം.എൽ.എ യും കേരള നിയമസഭ പ്രതിപക്ഷ നേതാവുമായ പികെ.കുഞ്ഞാലികുട്ടി വാർഡ് മെമ്പർ അബ്ദുൽ ലാത്തീഫ് ന് നൽകി നിർവഹിച്ചു.

വാർഡിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾപെടുത്തി ഓരോ മാസങ്ങളിലും വിവിധ പദ്ധതികളാണ് നിലവിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
പരിപാടിയിൽ ജലീൽ കൊളക്കാട്ടിൽ,മൂസ്സ എടപ്പനാട്ട്,ഹനീഫ പങ്ങിണിക്കാട്ട്,വാഹിദ് താഴെക്കാട്ട്,മുഹമ്മദ്‌.പികെ,സിദ്ദീഖ് മാസ്റ്റർ,എകെ.അബ്ദു റഹ്മാൻ,നുജൂo.പികെ,ഹാഫിസ്.പി,മമ്മുദു.ടി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}