വലിയോറ ഹെൽത്ത് സബ് സെന്റർ പി.എച്ച്.സി.യാക്കി ഉയർത്തണം: ആവശ്യം ശക്തമാകുന്നു


വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വലിയോറ പരപ്പിൽപാറ ഹെൽത്ത് സബ് സെന്റർ പ്രൈമറി ഹെൽത്ത് സെന്ററായി (PHC) ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് ചേർന്ന ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും യോഗം ഈ ആവശ്യം സർക്കാരിന് മുന്നിൽ ഉന്നയിക്കാൻ തീരുമാനിച്ചു.

വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സബ്ന ഇബ്രാഹീം അധ്യക്ഷയായ യോഗത്തിലാണ് പ്രദേശവാസികൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്. യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സെന്ററിന്റെ ഉയർച്ചയ്ക്കായി ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

വിസ്തൃതമായ സൗകര്യങ്ങളുള്ള ഈ സബ് സെന്റർ PHC ആക്കുന്നതിനായി വാർഡ് മെമ്പർ നൽകിയ കത്ത് ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്ത് അനുകൂല തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ചുറ്റുപാടുള്ള പഞ്ചായത്തുകൾക്ക് സ്വന്തമായി PHC ഉണ്ടായിട്ടും വേങ്ങരയിൽ PHCയും CHCയും ഒന്നായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വലിയോറയിൽ PHC അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

പരിപാടിയിൽ 16-ാം വാർഡ് മെമ്പർ എം.പി. അഹ്മദ്, എ.കെ.എ. നസീർ, കുറുക്കൻ മുഹമ്മദ്, മടപ്പള്ളി അബൂബക്കർ, കുട്ടിമോൻ തങ്ങൾ, അവറാൻ കുട്ടി, എ.കെ. കുഞ്ഞാലൻകുട്ടി, ഹാരിസ് മാളിയേക്കൽ, അബ്ദുൽ വഹാബ് എ.കെ, ഹാരിസ് എ.കെ, ഷഹീർ അബ്ബാസ് നടക്കൽ, അലവി എ.കെ, ഹമീദ് ചെമ്പൻ, സി.എം. മമ്മുതു, ഷകീർ നടക്കൽ, അജ്മൽ ഇരുമ്പൻ, ഹസ്‌കർ കെ.കെ, ആലി, ചെള്ളി ബാവ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}