പറപ്പൂർ: പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി പറപ്പൂർ പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡ് റമളാൻ മാസ ഫണ്ട് സമാഹരിച്ചു. വാർഡ് ഭാരവാഹികൾ സമാഹരിച്ച തുക പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി.
വാർഡ് ഭാരവാഹി കുഞ്ഞീദി മൂച്ചിക്കാടൻ, പറപ്പൂർ പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുദു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
ചടങ്ങിൽ വാർഡ് ഭാരവാഹികളായ ജാഫർ തൊട്ടുങ്ങൽ, റസാക്ക് ബാവ ടി, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി, മുഹമ്മദ് മാസ്റ്റർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പ്രദേശത്തെ നിർധനരും രോഗികളുമായവർക്ക് സാന്ത്വനമേകുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഈ തുക വലിയ സഹായമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.