അഗ്നിസ്മൃതി '26 ദേശീയസെമിനാർ സമാപിച്ചു

കോട്ടയ്ക്കൽ വി.പി.എസ്.വി. ആയുർവേദ കോളെജ് സംഹിതാ-സംസ്കൃത-സിദ്ധാന്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഗ്നിസ്മൃതി '26 ത്രിദിന ദേശിയ സെമിനാർ വെള്ളിയാഴ്ച്ച സമാപിച്ചു. ആയുർവേദ കോളെജിലെ മുൻ അധ്യാപകനും ഗ്രന്ഥകർത്താവുമായിരുന്ന ഡോ. സി. ആർ അഗ്നിവേശിന്റെ സ്മരണാർഥo ആയുർവേദ ഗവേഷണ മേഖലയിലെ ദേശീയ കൗൺസിലായ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇ൯ ആയുർവേദിക് സയൻസിന്റെ പിന്തുണയോടെയാണ് സെമിനാർ നടക്കുന്നത്. ആയുർവേദത്തിലെ അടിസ്ഥാനഗവേഷണമാണ് സെമിനാറിന്റെ മുഖ്യവിഷയം. 

സെമിനാറിന്റെ മൂന്നാം ദിവസം   ആറു സെഷനുകളിലായി  മുപ്പതിലധികം വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രബന്ധാവതരണങ്ങളും പാനൽ ചർച്ചകളും നടന്നു. മൗലിക ഗവേഷണത്തിന്റെ വിവിധ മേഖലകളായ ലിറ്റററി ഗവേഷണം, സിദ്ധാന്ത പര്യവേക്ഷണം, ടൂൾ ഡവലപ്മെന്റ്, ആയുർവേദ ബയോളജി, പെഡഗോജി ഗവേഷണം എന്നിവ ചർച്ച ചെയ്തു. 

സംഹിതാ-സംസ്കൃത സിദ്ധാന്തവിഭാഗം മുൻ തലവൻ ഡോ.പി.പി. കിരാതമൂർത്തി ഉദ്ഘാടനം ചെയ്തു.  വിവിധ സെഷനുകളിയായി ഡോ. പി. രാം മനോഹർ (റിസർച്ച് ഡയറക്ടർ, അമൃത സ്കൂൾ ഓഫ് ആയുർവേദ), ഡോ. കെ കെ ബിന്ദു (പ്രിൻസിപ്പൽ, വി.പി.എസ്.വി. ആയുർവേദ കോളെജ്), ഡോ. മോഹൻ ആർ ജോഷി ( ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ഗോവ), ഡോ. ബെനിൽ പി.ബി (പ്രൊഫസർ, വി.പി.എസ്.വി. ആയുർവേദ കോളെജ്), ഡോ. സി. എൻ. വിഷ്ണുപ്രസാദ് ( ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി, ബാംഗ്ലൂർ), ഡോ. വിനോദ് കുമാർ എംവി (പ്രൊഫസർ, വി.പി.എസ്.വി. ആയുർവേദ കോളെജ്) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. മധു. കെ പി (പ്രൊഫസർ, വി.പി.എസ്.വി. ആയുർവേദ കോളെജ്), ഡോ. അർഹന്ത് കുമാർ ( അസോ. പ്രൊഫസർ, എസ്.ഡി.എം. ആയുർവേദ മെഡിക്കൽ കോളെജ്, ഉടുപ്പി), ഡോ. വാണി അരുൺ (അസോ. പ്രൊഫസർ, ആത്രേയ ആയുർവേദ മെഡിക്കൽ കോളെജ്, ബാംഗ്ലൂർ), ഡോ. ജനീഷ് ജെ (അസി. പ്രൊഫസർ, ഗവ. ആയുർവേദ കോളജ് തിരുവനന്തപുരം),  ഡോ. ആനന്ദലക്ഷ്മി കെ.എൻ (പ്രൊഫസർ, ഗവ. ആയുർവേദ കോളെജ് കണ്ണൂർ), ഡോ. അപർണ എസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ജയ്പൂർ) എന്നിവർ വിവിധ പാനൽ ചർച്ചകളിൽ മോഡറേറ്റർമാരായി. 

വി.പി.എസ്.വി. ആയുർവേദ കോളെജ് സംഹിതാ-സംസ്കൃത-സിദ്ധാന്ത വിഭാഗത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി  പൂർത്തീകരിച്ച ബിരുദാനന്തര ഗവേഷണ ക്രോഡീകരിച്ചുകൊണ്ടുള്ള പുസ്തകം ഡോ. രാം മനോഹർ പ്രകാശനം ചെയ്തു. വ്യാഴാഴ്ച്ച നടന്ന ടാലന്റ് ഹണ്ടിൽ വിജയിയായ മീര. വി. അഗ്നിവേശ്-സാധനാ പുരസ്കാരം ഡോ. കിരാതമൂർത്തിയിൽ നിന്ന് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ കെ.കെ ബിന്ദു ആശംസ അർപിച്ചു. ജനറൽ കൺവീനർ ഡോ. വിനോദ്കുമാർ എം.വി ആമുഖഭാഷണം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}