വാളക്കുട: എസ്.വൈ.എസ് വാളക്കുട യൂണിറ്റ് സാന്ത്വനം സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്കായി പെരുന്നാൾ കിറ്റ് വിതരണം നടത്തി. വാളക്കുടയിലും പരിസര പ്രദേശങ്ങളിലുമായി 400-ഓളം വീടുകളിലാണ് സമിതിയുടെ കാരുണ്യ സ്പർശമെത്തിയത്.
പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനും പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവുന്നതിനുമായാണ് വിപുലമായ ഈ പദ്ധതി സംഘടിപ്പിച്ചത്. ഹംസത്തുൽ ഖർറാർ മസ്ജിദ് മുദരിസും മഹല്ല് ഖത്തീബുമായ ഉസ്താദ് ഉസ്മാൻ സഖാഫി മലപ്പുറം വിതരണോദ്ഘാടനം നിർവ്വഹിച്ചു.
യൂണിറ്റ് ഭാരവാഹികളും സാന്ത്വനം സമിതി പ്രവർത്തകരും വിതരണത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും സമാനമായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.