വേങ്ങര: പി.പി.ടി.എം.വൈ.എച്ച്. എസ്ചേറൂർ സ്കൂളിലെ 1998 ബാച്ച് 10B ക്ലാസ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ (Boys Team) ഇഫ്താർ സംഗമം വേങ്ങര സബാഹ് സ്ക്വയറിൽ വെച്ച് നടന്നു. സൗഹൃദം പുതുക്കാനും ഒത്തുചേരാനുമായി സംഘടിപ്പിച്ച പരിപാടിയിൽ നിലവിൽ നാട്ടിലുള്ള മുഴുവൻ സഹപാഠികളും പങ്കെടുത്തു.
യു.എം ഹംസ, ഇ.കെ റഫീഖ്, ഹസ്സൻ, ദുൽഫിക്കർ, ഷെയ്ഖ് ഹസ്സൻ കെ, കാദർ, സലാം, ജാബിർ, ഹംസ മാഷ്, ഇസ്ഹാഖ് സി, അബ്ദുറഹ്മാൻ മാനു ടി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
വരുന്ന മാർച്ച് 29-ന് നടക്കാനിരിക്കുന്ന 98 ബാച്ച് 'മഹാസംഗമത്തെ' കുറിച്ചുള്ള ആലോചനകളും ചടങ്ങിൽ നടന്നു. സ്കൂളിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വിപുലമായ പരിപാടിക്ക് 10B ടീമിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ചടങ്ങിൽ വാഗ്ദാനം ചെയ്തു.
പഴയകാല ഓർമ്മകൾ പങ്കുവെച്ചും വരാനിരിക്കുന്ന മഹാസംഗമം വൻ വിജയമാക്കാനുള്ള തീരുമാനങ്ങൾ എടുത്തുമാണ് ഇഫ്താർ മീറ്റ് പിരിഞ്ഞത്.