അനധികൃത തരംമാറ്റം: കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി കെ ഡി എഫ്

പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ തരിശായി കിടക്കുന്ന ഭൂമികൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷിയോഗ്യമാക്കണമെന്നും, കൃഷി ഓഫീസർമാർ അനുവദിക്കുന്ന തരം മാറ്റം അപേക്ഷകളിൽ  രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് കൃഷി ഓഫീസർമാർ വിധേയരക്കുന്നത് കാരണം നിരവധി അനധികൃത തരം മാറ്റങ്ങൾ തിരൂരങ്ങാടി താലൂക്ക് പരിധിയിൽ നടക്കുന്നുണ്ടെന്നും കാണിച്ചുകൊണ്ട് കേരള ഡെവലപ്മെൻറ് ഫോറം ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്,  പ്രസിഡണ്ട് അസീസ് കടലുണ്ടി,പി പി സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടൻതല, ഷൈനി പട്ടാളത്തിൽ എന്നിവർ കൃഷി മന്ത്രി പി പ്രസാദിന്ന് നിവേദനം നൽകി.
ഏക്കറുകളോളം ഭൂമിയിൽ തെങ്ങിൻറെ പ്രായപരിധി കാണിച്ചുകൊണ്ട് കൃഷി ഓഫീസർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  ഭൂമികൾ തരം മാറ്റത്തിന് അനുമതി നൽകുന്നതിൽ കൃഷി ഓഫീസർമാരുടെ ഭാഗത്തുനിന്നും സമ്മർദ്ദങ്ങൾക്ക് വാങ്ങുന്നതെന്നും നിവേദന സംഘം കൃഷി മന്ത്രിയെ ബോധിപ്പിച്ചു.
തരിശായി കിടക്കുന്ന താലൂക്കിലേയും മലപ്പുറം ജില്ലയിൽ തന്നെയുമുള്ള ഭൂമികൾ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃഷിയോഗ്യമാക്കുന്നതോടൊപ്പം ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തമാവുകയും ചെയ്യുമെന്നും അതിനുവേണ്ട, വിത്തുകൾ സഹായങ്ങൾ കൃഷി ഓഫീസുകളിൽ നിന്നും ലഭ്യമാക്കണമെന്നും നിവേദന സംഘം മന്ത്രിയോട് അഭ്യർത്ഥിച്ചു. പരിശോധിച്ചു വേണ്ട നടപടികൾ എടുക്കാം എന്ന് മന്ത്രി നിവേദന സംഘത്തിനോട് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}