വേങ്ങര: നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വിപണിയിലെ വിലമാറ്റങ്ങൾ പഠിക്കുന്നതിനുമായി ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രത്യേക സമിതി രൂപീകരിച്ചു. വിപണിയിലെ അന്യായമായ വിലക്കയറ്റവും ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ വിപണനവും തടയുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
ഇന്ന് വിപണിയിൽ ലഭ്യമായ വിവിധ നിർമ്മാണ വസ്തുക്കൾ പരിശോധനയ്ക്ക് വിധേയമാക്കുകയും അവയുടെ ഗുണനിലവാരവും വിലയും സമിതി നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. വിപണിയിലെ വിലനിലവാരം ശേഖരിച്ച് വിലയിരുത്തുന്നതിലൂടെ അന്യായമായ ലാഭമെടുപ്പും നിലവാരക്കുറവും കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം.
കുന്നുംപുറത്ത് നടന്ന സമിതി രൂപീകരണ യോഗം ലെൻസ്ഫെഡ് ജില്ലാ ട്രഷറർ റിയാസലി പി.കെ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ വി.കെ.എ റസാഖ്, നിയാസ് പാറോളി, ജില്ലാ ഭാരവാഹി നൗഫൽ എ.യു, ഏരിയ സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ അനീസ് ടി.കെ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ ഷംസുദ്ധിൻ ഇ.വി, പ്രേംകുമാർ കെ, സക്കീറലി എ, മുഹമ്മദ് അസ്ലം, മുഹ്സിൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ:
• ചെയർമാൻ: അൻവർ എം.
• കൺവീനർ: അജേഷ്.
• അംഗങ്ങൾ: ഷംസുദ്ധിൻ ഇ.വി, ദുൽകിഫിൽ ടി.ടി, അദീബ് റഹ്മാൻ എ.കെ, സഫീർ പി.