കച്ചേരിപ്പടി - പുത്തനങ്ങാടി റോഡിലെ ട്രാൻസ്ഫോർമറുകൾ അപകടഭീഷണിയിൽ; സുരക്ഷാവേലി വേണമെന്ന് ആവശ്യം

വേങ്ങര: വേങ്ങര കച്ചേരിപ്പടി - പുത്തനങ്ങാടി റോഡരികിലുള്ള ഇലക്ട്രിസിറ്റി ബോർഡിന്റെ ട്രാൻസ്ഫോർമറുകൾ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടഭീഷണിയുയർത്തുന്നു. ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും സുരക്ഷാവേലി ഇല്ലാത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് കാണിച്ച് നാട്ടുകാർ രംഗത്തെത്തി.

സ്കൂൾ വിദ്യാർത്ഥികളടക്കം നൂറുകണക്കിന് കാൽനടയാത്രക്കാരും വാഹനങ്ങളും നിത്യേന കടന്നുപോകുന്ന പാതയാണിത്. റോഡിനോട് ചേർന്നുനിൽക്കുന്ന ട്രാൻസ്ഫോർമറുകൾക്ക് സംരക്ഷണ വേലിയില്ലാത്തത് അശ്രദ്ധമായി ഇതിനടുത്തുകൂടി പോകുന്നവർക്കും, പ്രത്യേകിച്ച് കുട്ടികൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 

രാത്രികാലങ്ങളിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് ഇതിലേക്ക് ഇടിച്ചുകയറാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ജനവാസമേഖലയിലെ ഈ അപകടാവസ്ഥ പരിഹരിക്കണമെന്നും അടിയന്തരമായി സുരക്ഷാവേലി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർക്ക് നാട്ടുകാർ പരാതി നൽകി. 

അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് അധികൃതരുടെ ഭാഗത്തുനിന്ന് ഉചിതമായ നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}