റിസൾട്ടറിയും മുമ്പേ റിസ്‌വാൻ.... ക്ലാസ് മുറിയിൽ ഇനി റിസ്‌വാനില്ല : വിതുമ്പലോടെ കൂട്ടുകാരും അധ്യാപകരും

വേങ്ങര: മദ്രസയിലെ പരീക്ഷ റിസൾട്ട്‌ അറിയുന്നതിന്, മുൻ പിൻ നോക്കാതെ ഓടിയ റിസ്‌വാൻ എത്തിച്ചേർന്നത് മരണത്തിന്റെ തണുപ്പിലേക്ക്. കഴിഞ്ഞ ദിവസം സ്കൂൾ വാൻ ഇടിച്ചു മരണപ്പെട്ട റിസ്‌വാൻ പഠിച്ചും കളിച്ചും വളർന്ന കലാലയ മുറ്റത്ത് നിന്ന് ഇന്നലെ അന്ത്യ യാത്രയായി. പ്രസവ ശുശ്രൂഷയിൽ കഴിയുന്ന ഉമ്മയുടെ അടുത്തേക്കാണ് വൈകുന്നേരം സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ കുട്ടി പുറപ്പെട്ടത്. ഓട്ടോറിക്ഷ ഇറങ്ങി റോഡ് മുറിച്ചു കടക്കവേയാണ് അപകടം നടന്നത്. മദ്രസയിൽ റിസൾട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ടെന്നറിഞ്ഞ റിസ്‌വാൻ ഉമ്മയുടെ ഫോണിൽ റിസൾട്ട്‌ അറിയാനുള്ള തിടുക്കത്തിലായിരിക്കണം റോഡ് മുറിച്ചു കടന്നത്. ഏതായാലും റിസൾട്ട്‌ അറിയും മുമ്പേ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. മുഹമ്മദ് റിസ്‌വാൻ്റെ ഭൗതികശരീരം വലിയോറ ഈസ്റ്റ് എ എം യു പി സ്കൂളിലെ പൊതുദർശനത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}