വേങ്ങര: കാർഷിക മേഖലക്ക് ഊന്നൽ നൽകി പറപ്പൂർ പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു. 20.8 കോടി വരവും 21. 9 കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 81 ലക്ഷം രൂപയാണ് കാർഷിക മേഖലക്ക് വകയിരുത്തിയത്. യോഗത്തിൽ പ്രസിഡൻ്റ പറമ്പത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.കെ സക്കീന ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സൺ ഇ.കെ സുബൈർ , എ.പി ഷാഹിദ, നാസർ പറപ്പൂർ, ടി. ആബിദ, സെക്രട്ടറി ഇൻ ചാർജ് വി.ബി അഞ്ജന, മെമ്പർമാരായ സഫൂറ കരീം, എ.കെ ഷഹീം, ഇ. കെ നസീമ, കെ.സി സഫിയ, വസന്ത, സി. ജസീറ, എ.എ ഹഖീം , കെ അമീറലി, ഐക്കാടൻ വേലായുധൻ, സി. സജ്ന, , ഇ കെ മുനവ്വർ, ഹംസ പുന്നക്കൽ, അബ്ദുൽ മുനീർ, പി.വി ജംഷീന, പി. അബ്ദുലത്തീഫ്, വി പി ബുഷ്റ, മുൻ പ്രസിഡൻ്റ് വി സലീമ ടീച്ചർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. പി റഷീദ്, ടി. ഇ കുഞ്ഞിപ്പോക്കർ, ഇ. കെ സൈദുബിൻ, സി.ടി സലീം, വി ഷീജ, അലി കുഴിപ്പുറം എന്നിവർ സംസാരിച്ചു.
കാർഷിക മേഖലക്ക് ഊന്നൽ നൽകി പറപ്പൂർ പഞ്ചായത്ത് ബജറ്റ്
admin