ജമാഅത്തെ ഇസ്‌ലാമി എ. ആർ നഗർ ഏരിയ ഇഫ്താർ സ്നേഹ സംഗമം

വേങ്ങര: ജമാഅത്തെ ഇസ്‌ലാമി എ. ആർ നഗർ ഏരിയ എടക്കാപറമ്പിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമം കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. ഇ ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു. ഉപവാസം എന്ന വാക്ക് ദൈവത്തിന്റെ സാമീപ്യത്തിൽ സ്ഥിരമായി താമസിക്കുക എന്നാണ് അർത്ഥമാക്കുന്നതെന്നു മുഖ്യപ്രഭാഷണം നിർവഹിച്ച കേരള ഡയലോഗ് സെന്റർ പ്രതിനിധി ഡോക്ടർ സകീർ ഹുസൈൻ ആലുവ പറഞ്ഞു. ശരീരത്തെ ബാധിച്ച കാൻസർ കോശങ്ങളെ റേഡിയേഷൻ മുഖേന കരിച്ചു കളയുന്നത് പോലെ മനസ്സിലെ പാപങ്ങളെ റമദാൻ കരിച്ചു കളയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സുബ്രഹ്‌മണ്യൻ എം. വി, ദാമോദരൻ പനക്കൽ, പി. സലീം, ഗോപാലൻ, എ. ഹസ്സൻ മാസ്റ്റർ, ശറഫുദ്ധീൻ, മണ്ടോട്ടിൽ ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}