വേങ്ങര: കുറ്റൂർ പി.എം.എസ്.എ.എം.യു.പി സ്കൂളിൽ വിപുലമായ രീതിയിൽ നോമ്പുതുറ (ഇഫ്താർ സംഗമം) സംഘടിപ്പിച്ചു. അറുന്നൂറിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒത്തുചേർന്ന ഈ പരിപാടി പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി മാറി. സൗഹൃദവും പങ്കുവെക്കലിന്റെ സന്തോഷവും വിളിച്ചോതിയ ചടങ്ങ് പ്രാദേശികമായ കൂട്ടായ്മയുടെ ഉദാഹരണമായി.
ചടങ്ങിൽ സ്കൂൾ ഭാരവാഹികളും അധ്യാപകരും സജീവമായി പങ്കെടുത്തു. ഹെഡ്മാസ്റ്റർ എ.പി. ഷീജിത്ത്, സ്കൂൾ മാനേജർ കെ. മുഹമ്മദ് ഷെരീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ശശിക്കുമാർ, എം.ടി.എ പ്രസിഡന്റ് പ്രവിത, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, സ്കൂൾ കോർഡിനേറ്റർ കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.
പി.ടി.എ ഭാരവാഹികളായ സരോജിനി, വിശ്വനാഥൻ, മജീദ്, സാജിത, ലതിക എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ നൂൺമീൽ കൺവീനർ കെ. ഇർഷാന, സീനിയർ അധ്യാപകൻ കെ.ടി. അസൈൻ, മനോജ് കുമാർ ഇ, സൗമ്യ എൻ, ഫൗസിയ പി, സാക്കിറ കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.