കാരുണ്യസ്പർശമായി ഡി എ പി എൽ; വേങ്ങരയിൽ ഭിന്നശേഷിക്കാർക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു

വേങ്ങര: റംസാൻ മാസത്തിലെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി എ പി എൽ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ നിർധനരായ ഭിന്നശേഷിക്കാർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 

വേങ്ങരയിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ പി.കെ. അസലു പദ്ധതിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലത്തിലെ അർഹരായ ഭിന്നശേഷി കുടുംബങ്ങൾക്ക് ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി എ പി എൽ ഈ പദ്ധതി നടപ്പിലാക്കിയത്. പി.കെ. അസലുവിൽ നിന്നും ഡി എ പി എൽ ജനറൽ സെക്രട്ടറി അക്ബർ അലി കിറ്റുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ ഡി എ പി എൽ മണ്ഡലം പ്രസിഡന്റ് മുനീർ അധ്യക്ഷത വഹിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കമ്മിറ്റി ഭാരവാഹികളുമായ ഹനീഫ, റഊഫ് പാലാണി, ഉസ്മാൻ, ഹസ്സൻ, ഇബ്രാഹിം, അമദുറഹ്മാൻ, ഷറഫുദ്ധീൻ, മുസ്തഫ മുസ്‌ലിയാർ, അബ്ബാസ് കുപ്പേരി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. 

വരും ദിവസങ്ങളിലും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}