ഹോസ്പിറ്റൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം അടിയന്തരമായി നടപ്പിലാക്കണം: കെ.ഡി.എഫ്

പരപ്പനങ്ങാടി: സർക്കാർ -സ്വകാര്യ ആശുപത്രിക്കാരുടെ ചികിത്സാ കൊള്ള തടയുവാനും,ജനങ്ങൾക്ക് ആവശ്യമായ ചികിത്സയും,ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തുവാനും,കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2012 ലെ "ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ആക്റ്റ് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപ്പിലാക്കാത്തവർക്കെതിരെകർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെൻറ് ഫോറം(കെ.ഡി.എഫ്) മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീമതി: Dr. ടി കെ ജയന്തിക്ക് കെ.ഡി.എഫ് ഭാരവാഹികളായ പ്രസിഡൻറ് പി.എൻ അബ്ദുൽ അസീസ്,സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്,നസറുദ്ദീൻ തങ്ങൾ കൊട്ടന്തല,പി.എം ഷുക്കൂർ,പി.പി.സുബൈർ, എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.
 ഹൈക്കോടതി വിധി നിലവിൽ വന്നിട്ടും ചികിത്സ മേഖലയിലെ കൊള്ള തുടരുകയാണ് അതിനെതിരെ കേരളത്തിലെ  ഒരു രാഷ്ട്രീയ പാർട്ടിയും മിണ്ടുന്നില്ല.സ്വകാര്യ ആശുപത്രിക്കാരുടെ  പകൽ കൊള്ളത്തുടരുകയാണന്നും നിവേദന സംഘം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചു.
സർക്കാരിൻറെ ഭാഗത്തു നിന്നും ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ രണ്ടു ദിവസത്തിനകം ബന്ധപ്പെട്ട മൂന്നോളം മീറ്റിങ്ങുകൾ നടന്നിട്ടുണ്ടെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പുനൽകിയതായി കെ.ഡി.എഫ് ഭാരവാഹികളെ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}