അർഹരായവർക്ക് പെൻഷൻ നൽകണം: ഊരകത്ത് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

ഊരകം: പഞ്ചായത്തിലെ സ്ത്രീ സുരക്ഷാ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ച അർഹരായ പലരെയും ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ബിജെപി. അപേക്ഷ നൽകിയ അർഹരായ മുഴുവൻ ആളുകൾക്കും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി പെൻഷൻ വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ഊരകം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് ടി. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ചേർന്നത്. അർഹരായവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ. വേലായുധൻ, സംസ്ഥാന കൗൺസിലറും വേങ്ങര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവീനറുമായ എ.പി. ഉണ്ണി, പറപ്പൂർ മണ്ഡലം പ്രസിഡന്റ് സി. ബാബുരാജൻ, വൈസ് പ്രസിഡന്റ് പി. അറുമുഖൻ, ജനറൽ സെക്രട്ടറി കെ.എം. മധുസൂദനൻ, ഖജാൻജി വി.സി. സുരേഷ് നാരായണൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. ശ്രീനിവാസൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}