പറപ്പൂർ: റമളാൻ മാസത്തോടനുബന്ധിച്ച് പറപ്പൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ശേഖരിച്ച പാലിയേറ്റീവ് ഫണ്ട് കൈമാറി. വാർഡ് ഭാരവാഹികളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുദു മാസ്റ്റർ ഏറ്റുവാങ്ങി.
സാമൂഹിക സേവന രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തുന്ന പത്താം വാർഡ് കമ്മിറ്റി, കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ധനസമാഹരണം നടത്തിയത്. ചടങ്ങിൽ വാർഡ് ഭാരവാഹികളായ സലീം AA, അവറു AP, കാദർ കുട്ടി VP, സൂപ്പി AP, ഇസ്മായിൽ MK, സഹജൂബ് A എന്നിവർ സംബന്ധിച്ചു.
പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി, VS. മുഹമ്മദാലി, ഹനീഫ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.