റമളാൻ പാലിയേറ്റീവ് ഫണ്ട് കൈമാറി; മാതൃകയായി പറപ്പൂർ ഒമ്പതാം വാർഡ്

പറപ്പൂർ: കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി പറപ്പൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ്. റമളാൻ മാസത്തിൽ വാർഡ് പരിധിയിൽ നിന്നും സ്വരൂപിച്ച പാലിയേറ്റീവ് ഫണ്ട് വാർഡ് ഭാരവാഹികൾ പാലിയേറ്റീവ് കമ്മിറ്റിക്ക് കൈമാറി.

പറപ്പൂർ പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുദു മാസ്റ്റർ ഫണ്ട് ഏറ്റുവാങ്ങി. പ്രദേശത്തെ കിടപ്പുരോഗികൾക്കും നിരാലംബർക്കും സാന്ത്വനമേകുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വലിയൊരു തുക സ്വരൂപിക്കാൻ ഒമ്പതാം വാർഡിന് സാധിച്ചു.

ചടങ്ങിൽ വാർഡ് ഭാരവാഹികളായ സിദ്ധീഖ് MP, സൈദലവി AP, മൊയ്‌ദുട്ടി ഹാജി AP, ഫൈസൽ VT, ഷാഫി P, അബ്ദുറഹൂഫ് AK, ഷിബിൻ AP, നസീർ OP, അയ്യൂബ് AV, ബീരാൻകുട്ടി MK, ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു. റമളാൻ മാസത്തിലെ ഈ ജീവകാരുണ്യ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}