കോട്ടക്കൽ: കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കേരള ഉർദു ടീച്ചേഴ്‌സ് അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് ടെസ്റ്റിൽ മാറാക്കര എ.യു.പി സ്കൂളിലെ സംസ്ഥാന തല ജേതാക്കളെ അനുമോദിച്ചു.ഗസൽ ഉർദു ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന ചടങ്ങ് പി.ടി.എ.പ്രസിഡണ്ട് പ്രവീൺ.പി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു.
എസ്.ആർ.ജി.കൺവീനർ കെ.എസ്.സരസ്വതി,ഉർദു അധ്യാപകൻ പി.പി.മുജീബ് റഹ്‌മാൻ, പി.വി.നാരായണൻ,പി.ടി.സിന്ധു സംസാരിച്ചു. ക്ലബ്ബ് കൺവീനർ ഫൈഹ ഫാത്വിമ നന്ദി പറഞ്ഞു.സംസ്ഥാന തല ജേതാക്കളായ ഫൈഹ ഫാത്തിമ.എൻ, ഫാതിമ റിൻഷ.ടി, റൈഹാൻ.സി, മുഹമ്മദ് ഷിഫിൻ,ഫാത്തിമ സഹ്ദിയ.കെ,ഫൽഹ ഫാത്വിമ.കെ എന്നിവർക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകി.