വേങ്ങര: ഹോപ്പ് ഫൗണ്ടേഷൻ്റെ ഈ വർഷത്തെ 'റംസാൻ മെഗാ കളക്ഷൻ' ക്യാമ്പയിൻ്റെ ഭാഗമായുള്ള പ്രചരണ നോട്ടിസുകൾ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം വെട്ടിക്കാട്ടിൽ ഫർണിച്ചർ നൽകി.
ക്യാമ്പയിൻ്റെ വിപുലമായ പ്രചരണത്തിന് ആവശ്യമായ ഫണ്ട് വെട്ടിക്കാട്ടിൽ ഫർണിച്ചർ മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം വെട്ടിക്കാട്ടിൽ, ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻ്റ് അയമുതു മാസ്റ്റർക്ക് കൈമാറി.
റംസാൻ മാസത്തിൽ പാവപ്പെട്ടവർക്കും അശരണർക്കുമായി ഹോപ്പ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ സഹകരണം.
ചടങ്ങിൽ ഫൗണ്ടേഷൻ്റെയും പാലിയേറ്റീവ് വിഭാഗത്തിൻ്റെയും പ്രധാന ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു.
ജീവകാരുണ്യ മേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന ഹോപ്പ് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളെ വെട്ടിക്കാട്ടിൽ ഫർണിച്ചർ മാനേജ്‌മെൻ്റ് അഭിനന്ദിച്ചു.