കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ പി.അബ്ദു റഹ്മാൻ എന്ന ഇണ്ണിക്ക് സ്വീകരണം നൽകി

കൊണ്ടോട്ടി : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട  ഹജ്ജ് വെൽഫെയർ അസോസിയേഷൻ സാരഥിയും കൊണ്ടോട്ടി നഗരസഭ കൗൺസിലറുമായ പി.അബ്ദു റഹ്‌മാൻ എന്ന ഇണ്ണിക്ക്  കേരള ഹജ്ജ്  വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.  അസോസിയേഷൻ വർക്കിംഗ് പ്രസിഡൻ്റ്  പി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം.സി. കുഞ്ഞാപ്പു ഉപഹാരം നൽകി. ഭാരവാഹികളായ മംഗലം സൻഫാരിമുജീബ് റഹ്മാൻ വടക്കേമണ്ണ സംസാരിച്ചു. കൊല്ലോളി മൊയ്തീൻ കുട്ടി ഹാജി,പി.ടി. അക്ബർ,സിദ്ദീഖ്.എം.സി, മുജീബ്.പി,പി.എ.സലീം ബാപ്പു, അബ്ബാസ് അല്ലിപ്ര,മുഹമ്മദ് റഊഫ്.യു, മുസവ്വിർ സഅദി  തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}