ആഘോഷപ്പൊലിമയോടെ മാട്ടിൽ മദ്രസ കെട്ടിടോദ്ഘാടനവും റൈഞ്ച് തല പ്രവേശനോത്സവവും

വേങ്ങര: ആവേശകരമായ ജനപങ്കാളിത്തത്തോടെ മാട്ടിൽ നജാത്തുസ്വിബിയാൻ മദ്രസയുടെ നവീകരിച്ച കെട്ടിടോദ്ഘാടനവും കച്ചേരിപ്പടി റൈഞ്ച് തല പ്രവേശനോത്സവവും നടന്നു. ആഘോഷപ്പൊലിമയോടെ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് ഇത്തരം ഭൗതിക സാഹചര്യങ്ങളുടെ വികസനം അനിവാര്യമാണെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു.

മദ്രസ പ്രസിഡൻ്റ് പാറയിൽ കുഞ്ഞു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇ.കെ. അഹമ്മദ് കുട്ടി ഹാജി സ്വാഗതം ആശംസിച്ചു. സദർ മുഅല്ലിം അഷ്റഫ് ഉസ്താദ് ആമുഖ പ്രഭാഷണം നടത്തി. മത-ഭൗതിക വിദ്യാഭ്യാസ രംഗത്തെ പുതിയ കാൽവെപ്പുകളെക്കുറിച്ചും പ്രവേശനോത്സവത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കമ്മിറ്റി ഭാരവാഹികളായ പി. കുഞ്ഞീതുട്ടി ഹാജി, എ.കെ. ഹംസ, എ.പി. കുഞ്ഞിമുഹമ്മദ്, ഇ.വി. സുലൈമാൻ, പാക്കട അഹമ്മദ്, പള്ളിയാളി ഹംസ, ഇ.കെ. ഹുസൈൻ, പി. സമദ് ഹാജി, സായി കെ.ടി. ബഷീർ, പി. മുഹമ്മദലി, പനക്കത്ത് ഇസ്മായിൽ, എ.കെ. ഇബ്രാഹിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഉസ്താദുമാരായ ശാകിർ മാഹിരി, റാസിഖ് ഹുദവി, ഫവാസ് ദാരിമി, ജാബിർ വാഫി, അസ്ലം റഹ്മാനി, മുബാറക് ഹുദവി, ഫാസിൽ ഖത്തീബ്, ബാദുഷ നിസാമി, കുഞ്ഞിമോൻ തങ്ങൾ എന്നിവരും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. കെ. ഷൗക്കത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വർണ്ണാഭമായ പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}