ആകാശവിസ്മയങ്ങൾ ഇനി അരികിൽ; താനൂരിൽ ഇന്ത്യയിലെ തന്നെ വലിയ വാനനിരീക്ഷണ കേന്ദ്രം ഒരുങ്ങി

താനൂർ: ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുജനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഞ്ച് മീറ്റർ വ്യാസമുള്ള ഡോമോട് കൂടിയ വാനനിരീക്ഷണ കേന്ദ്രം മന്ത്രി വി അബ്ദുറഹിമാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടരക്കോടി രൂപ മുതൽമുടക്കിലാണ് നിർമ്മിച്ചത്. 

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല ഗവേഷണ തത്പരർക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഈ വാന നിരീക്ഷണ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും വികസിപ്പിച്ചിട്ടുള്ളത്.

ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 14 ഇഞ്ച് അപ്പർച്ചർ ഉള്ള അത്യാധുനിക വിദേശനിർമ്മിത ടെലിസ്കോപ്പ് ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം. കൂടാതെ 12 ഇഞ്ച് ടെലിസ്കോപ്പും റിഫ്രാക്റ്റീവ് ടെലിസ്കോപ്പും നിരീക്ഷണത്തിനും സമുദ്രനിരീക്ഷണത്തിനും കൂടി സഹായകമായ ബൈനോക്കുലറുകളും ഉൾപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}