വികസനക്കുതിപ്പുമായി പറപ്പൂർ; പാറക്കടവ് - മിനി സ്റ്റേഡിയം റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കാട്ടുപാടം - പാറക്കടവ് മിനി സ്റ്റേഡിയം റോഡ് നാടിന് സമർപ്പിച്ചു. പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം വേങ്ങര നിയോജക മണ്ഡലം എം.എൽ.എയും നിയമസഭ പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.

യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പുനരുദ്ധാരണ പദ്ധതിയിലൂടെയാണ് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. ചടങ്ങിൽ പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ എന്നിവർ സംസാരിച്ചു.

പാറക്കടവ് ഇരുപത്തി ഒന്നാം വാർഡ് മെമ്പർ അബ്ദുൽ ലത്തീഫ്, ജലീൽ കൊളക്കാട്ടിൽ, മൂസ്സ എടപ്പനാട്ട്, മജീദ് കെ., മുഹമ്മദ്‌ പി.കെ., മുഹമ്മദ്‌ ഹനീഫ പി., സൈദു ബിൻ ഇ.കെ., ടി. അബ്ദുൽ ഹഖ്, ഹാഫിസ് പറപ്പൂർ, സിദ്ദീഖ് മാസ്റ്റർ, ആലികുട്ടി ചിനക്കൽ, മൂസ്സ കൊളക്കാട്ടിൽ, മുഹമ്മദ്‌ അലി കാപ്പൻ, അലവികുട്ടി പി., അബ്ദുൽ ജലീൽ പി.കെ., അബ്ദുറസാഖ്‌, മൊയ്‌ദീൻ കുട്ടി കെ.കെ., മഹ്ബൂബ് മാസ്റ്റർ, മൂസക്കുട്ടി പി. തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}