അക്ഷരോന്നതി പദ്ധതി: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും പുസ്തകങ്ങൾ കൈമാറി

വേങ്ങര: സംസ്ഥാനത്തെ ഉന്നതികളിലേക്കും സാമൂഹ്യ പഠനമുറികളിലേക്കും വിജ്ഞാനത്തിന്റെ വെളിച്ചമെത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന 'അക്ഷരോന്നതി' പുസ്തകശേഖരണ യജ്ഞത്തിലേക്ക് ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി പുസ്തകങ്ങൾ നൽകി.

ക്ലബ്ബ് ഭാരവാഹിയായ എ.ഒ. കുഞ്ഞിമുഹമ്മദിൽ നിന്നും പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സി.പി. യാക്കൂബ് അധ്യക്ഷത വഹിച്ചു.

മുക്കിൽ മുഹമ്മദ്, രമ്യ രവീന്ദ്രൻ, ലൈബ്രേറിയൻ ഷഹന ഷെറിൻ എൻ.പി, പുഷ്പലത, പി.കെ. അബ്ദുൽ റഹീം, പി. മജീദ്, എ.വി. സക്കീർ, പി. അഷ്‌റഫ്‌, ഇ.കെ. റഷീദ്, പി. ഇബ്രാഹിം, പി. അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}