വേങ്ങര: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വേങ്ങര പഞ്ചായത്ത് പത്താം വാർഡിൽ വിപുലമായ പരിപാടികളോടെ പതാക ഉയർത്തി. വാർഡിലെ മുതിർന്ന മുസ്ലിം ലീഗ് നേതാക്കളായ പപ്പാലികുട്ടി ഹസ്സൻ ഹാജി, ആ വി മൊയ്തു ഹാജി എന്നിവർ ചേർന്ന് പതാക ഉയർത്തൽ കർമ്മം നിർവ്വഹിച്ചു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സക്കരിയ്യ മുൽത്താൻ ചടങ്ങിന് നേതൃത്വം നൽകി. വടേരിക്കരിം ഹാജി, ഫക്രുദ്ദീൻ കെ.കെ, സെയ്തലവി മംഗലശ്ശേരി, നല്ലാടൻ ഹംസ, ജാബിർ സി.കെ, ഷംസു പറമ്പാട്ട്, റഫീഖ് ചോലക്കൻ, ഷിയാദ് സി.കെ, ഇല്ലിയാസ് കെ.ടി തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും സ്മരിച്ചുകൊണ്ട് നടന്ന ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.