വാഹനാപകടത്തിൽ മരിച്ച റിസ്‌വാന്റെ വസതി പി.കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു

വേങ്ങര: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാനിടിച്ച് മരിച്ച വലിയോറ പാണ്ടികശാല സ്വദേശി മുഹമ്മദ് റിസ്‌വാന്റെ വസതിയിൽ മുസ്ലിം ലീഗ് നേതാവും വേങ്ങര എം.എൽ.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സന്ദർശനം നടത്തി. ആറാം ക്ലാസ് വിദ്യാർത്ഥിയായ റിസ്‌വാന്റെ വിയോഗത്തിൽ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.

റിസ്‌വാന്റെ പിതാവ് ഇസ്മായിൽ, സഹോദരൻ ഇബ്രാഹിം എന്നിവരെ നേരിൽ കണ്ട് കുഞ്ഞാലിക്കുട്ടി ആശ്വാസവാക്കുകൾ പങ്കുവെച്ചു. സന്ദർശന വേളയിൽ വാർഡ് മെമ്പർമാരായ തൂമ്പിൽ സക്കീന കരീം, എം.പി. അഹമ്മദ്, മഹ്ബൂബ ടീച്ചർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മുൻ വാർഡ് മെമ്പർ യൂസുഫലി വലിയോറ, ഹാരിസ് മാളിയേക്കൽ, തൂമ്പിൽ പൂച്ചി, എ.കെ. അലവി, ഇ. ഹംസ, ലവ ഹംസ, കെ. മുസ്തഫ തുടങ്ങിയ പ്രാദേശിക നേതാക്കളും പ്രവർത്തകരും എം.എൽ.എയെ അനുഗമിച്ചു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}