എൽ. ഡി. എഫ് - ബി. ജെ. പി ഡീൽ തകർക്കാൻ യു.ഡി.എഫിന് വോട്ട് ചെയ്യുക - റസാഖ് പാലേരി

വേങ്ങര: എൽ.ഡി.എഫ് -
ബി.ജെ.പി രഹസ്യ ഡീൽ തകർക്കാൻ യു. ഡി. എഫ് സ്ഥാനാർഥികളെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
മലപ്പുറത്തിന്റെ മത സൗഹാർദ്ദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇടതുപക്ഷത്തിന്റെ ഫാസിസ്റ്റ് പ്രീണന രാഷ്ട്രീയം അപകടകരമാണെന്നും  അദ്ദേഹം സൂചിപ്പിച്ചു. വേങ്ങര വ്യാപാര ഭവനിൽ വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങര നിയോജക മണ്ഡലത്തിൽ യു. ഡി. എഫ് സ്ഥാനാർഥി കെ. എം ഷാജിയെ വെൽഫെയർ പാർട്ടി  പിന്തുണക്കുമെന്നും യു. ഡി. എഫിന്റെ വിജയത്തിനാവശ്യമായ പ്രവർത്തനങ്ങളിൽ നേതൃ പരമായ പങ്കു വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സനൽ കുമാർ, സെക്രട്ടറി കെ. എം. എ ഹമീദ്, ദാമോദരൻ പനക്കൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ ഇ. കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, ബഷീർ പുല്ലമ്പലവൻ, നജീബ്  പറപ്പൂർ, കെ. വി ഹമീദ്,  മുഹമ്മദ്‌ അലി കുറ്റാളൂർ, ഷക്കീർ അരീക്കൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  യു. സക്കീന, സഫൂറ കരീം, ഷാക്കിറ വേങ്ങര, മുസ്ലിം ലീഗ്  മണ്ഡലം പ്രസിഡന്റ് പി. കെ അസ്ലു, ഡി. സി. സി സെക്രട്ടറി അറഫാത്ത് എന്നിവർ സംസാരിച്ചു. ടി. ഷാഹുൽ ഹമീദ് സ്വാഗതവും, പി. അഷ്‌റഫ്‌ ഊരകം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}