എസ്.എസ്.എഫ് വേങ്ങര ഡിവിഷൻ 'ബദ്ർ സ്മൃതി' സംഘടിപ്പിച്ചു

വേങ്ങര: എസ്.എസ്.എഫ് വേങ്ങര ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ബദർ സ്മൃതി' സംഗമം സംഘടിപ്പിച്ചു. വേങ്ങര അൽ ഇഹ്സാനിൽ വെച്ച് നടന്ന പരിപാടിയിൽ എസ്.വൈ.എസ് (SYS) വേങ്ങര സോൺ പ്രസിഡന്റ് യൂസുഫ് സഖാഫി കുറ്റാളൂർ മുഖ്യപ്രഭാഷണവും വിഷയാവതരണവും നിർവഹിച്ചു.

ഡിവിഷൻ പ്രസിഡന്റ് ഉവൈസ് അദനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയുടെ വിവിധ തലങ്ങളിലുള്ള നേതാക്കൾ പങ്കെടുത്തു. ബദർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ചരിത്രപരമായ പാഠങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. പരിപാടിയിൽ സൽമാൻ പാലാണി, മുനവ്വർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഡിവിഷനിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ സംഗമത്തിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}