വലിയോറ: പരപ്പിൽപാറ ഗൗസിയ്യ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ ബദർ ദിനത്തോടനുബന്ധിച്ച് സമൂഹ നോമ്പ്തുറയും ബദർ സ്മൃതി സംഗമവും നടത്തി. ചടങ്ങിന്റെ ഭാഗമായി അഞ്ഞൂറിലധികം വീടുകളിലേക്ക് ഭക്ഷണ വിതരണവും നടത്തി.
പരിപാടിയിൽ നടന്ന ബദർ മൗലിദിന് യൂസുഫ് ബാഖവി നേതൃത്വം നൽകി. സമാപന പ്രാർത്ഥനയ്ക്ക് അബൂബക്കർ സിദീഖ് സഅദി നേതൃത്വം വഹിച്ചു. ഗൗസിയ്യ മാനേജ്‌മെന്റിന്റെ കീഴിൽ നടന്ന ഇഫ്താർ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു.
ഉമർ ഹാജി K, സൈദലവി ഹാജി E, കല്ലൻ അബ്ദുള്ള കുഞ്ഞ VM, സമദ് K, മുനീർ KK, ശാഫി EK, അയ്യൂബ് E, മൊയ്തീൻ CP തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രമുഖ വ്യക്തികളായ AKA നസീർ, സോഷ്യൽ അസീസ്, ഇബ്രാഹീം അഞ്ചുകണ്ടത്തിൽ തുടങ്ങി ആബാലവൃദ്ധം ജനങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.