ബദർ മൗലിദ് വാർഷിക പ്രാർത്ഥന സദസ്സും സമ്മാന വിതരണവും നടത്തി

വെളിമുക്ക്: ഇഹ്‌യാഉദ്ദീൻ ഹയർ സെക്കണ്ടറി മദ്റസ ഹാളിൽ എല്ലാ വെള്ളിയാഴ്ചയും നടന്നു വരാറുള്ള ബദർ മൗലിദ് സദസ്സിന്റെ വാർഷികവും പ്രാർത്ഥന സദസ്സും കൂഫ മജ്ലിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. തറാവീഹ് നിസ്കാരത്തിന് ശേഷം നടന്ന മൗലിദ് സദസ്സോടെയാണ് വാർഷിക പരിപാടികൾക്ക് തുടക്കമായത്.

പരിപാടിയിൽ അബൂബക്കർ ഫൈസി, സൈനുദ്ദീൻ മുസ്ലിയാർ, സ്വാലിഹ് സഖാഫി, സലാം സഖാഫി എന്നിവർ മൗലിദ് പാരായണത്തിന് നേതൃത്വം നൽകി. സയ്യിദ് ജരീർ ജമലുല്ലൈലി അഹ്സനി കൊളപ്പുറം പ്രാർത്ഥനയ്ക്ക് (ദുആ) നേതൃത്വം നൽകി.

ചടങ്ങിനോടനുബന്ധിച്ച് ഉസ്റത്തു ത്വയ്യിബ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

വിജയികളായ ഫാത്വിമ മുർഷിദ (പള്ളിക്കൽ ബസാർ), സഈദ (കൂമണ്ണ), സുമയ്യ (കുന്നുംപുറം), മുബശിറ മർജാന (കൊട്ടപ്പുറം), ഉമൈറ (ഉള്ളണം) എന്നിവർ മജ്ലിസിൽ വെച്ച് സമ്മാനങ്ങൾ ഏറ്റുവാങ്ങി. ശരീഫ് സഖാഫി സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}