തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ 'ബദരീത്ത്' പുനപ്രസിദ്ധീകരിച്ചു

കോഴിക്കോട്: പ്രമുഖ പണ്ഡിതനായിരുന്ന തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ പ്രശസ്തമായ 'ബദരീത്ത്' കാവ്യത്തിന്റെ പുനപ്രസിദ്ധീകരണം മർക്കസ് നോളജ് സിറ്റിയിൽ വെച്ച് നടന്നു. നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ കൊളശ്ശേരി തങ്ങൾ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. മർക്കസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ സലാം പുസ്തകം ഏറ്റുവാങ്ങി.

ബാപ്പു മുസ്ലിയാരുടെ ആത്മീയവും സാഹിത്യപരവുമായ രചനകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുനപ്രസിദ്ധീകരണം നടത്തിയിട്ടുള്ളത്. 

ചടങ്ങിൽ പ്രമുഖ വ്യക്തികളായ മുസ്തഫ തിരൂരങ്ങാടി, എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, പി.എച്ച്. ഫൈസൽ വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു. ആത്മീയ സദസ്സുകളിലും മറ്റും ഏറെ പാരായണം ചെയ്യപ്പെടുന്ന ഒന്നാണ് ബാപ്പു മുസ്ലിയാരുടെ വരികൾ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}