കെ.പി.എസ്.ടി.എ വേങ്ങര ഉപജില്ലാ സമ്മേളനം: സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും യാത്രയയപ്പും നൽകി

വേങ്ങര: കെ.പി.എസ്.ടി.എ വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾക്ക് നൽകിയ സ്വീകരണവും യാത്രയയപ്പ് സമ്മേളനവും പ്രൗഢഗംഭീരമായി നടന്നു. മുൻ പി.എസ്.സി അംഗം ആർ.എസ് പണിക്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. രാഗിണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേങ്ങര എ.ഇ.ഒ ഷർമിലി തറയിൽ മുഖ്യാതിഥിയായിരുന്നു.

സംഘടനാരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നേതാക്കളെ ആദരിക്കുന്നതിനും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് എം.പി മുഹമ്മദ്, ജില്ലാ സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന സെക്രട്ടറി കെ.വി മനോജ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.എം ജോസഫ്, സംസ്ഥാന കൗൺസിലർ കെ.പി രാജേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി ലത്തീഫ് കൊടിഞ്ഞി, ടി.ടി അബ്ദുൽ ഗഫൂർ, ഷൈനി മാത്യു, ഡോ. പി.വി അബ്ദുൽ ഹമീദ്, കെ. റമീസ്, സുനീഷ് കുമാർ, ഇ.പി വിനോദ് കുമാർ, പി.കെ മുഹമ്മദ് മുസ്തഫ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

യാത്രയയപ്പ് സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, പി. വിനോദ് കുമാർ, കെ. ഉണ്ണികൃഷ്ണൻ, കെ.സി രാജേഷ്, എ. സലീം, സി. ഉബൈദ്, കെ.കെ പ്രസീത, മീന മാലിനി, മെഹറുന്നീസ, സി. ഐഷാബി, എം. സഫിയ, ഹസൈൻ പല്ലാട്ട് തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. ഉപജില്ലാ സെക്രട്ടറി കെ.പി പ്രജീഷ് സ്വാഗതവും ട്രഷറർ എൻ. ഹംസ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}