പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം: കെ.എൻ.എം റമദാൻ സംഗമം

വേങ്ങര: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാനും മേഖലയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് കെ.എൻ.എം വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റമദാൻ സംഗമം ആവശ്യപ്പെട്ടു. 

നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെടുന്ന സംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമാണ്. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുവാനും സമൂഹത്തിന്റെ സുരക്ഷിതമായ ജീവിതത്തിനും വേണ്ടി വിശ്വാസികളുടെ പ്രാർത്ഥന ഉണ്ടാകണമെന്നും സംഗമം ആഹ്വാനം ചെയ്തു.

സംവാദത്തിനും സഹിഷ്ണുതയ്ക്കും നീതിക്കും ആധാരമായ സമീപനങ്ങളിലൂടെ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ എന്ന് വേങ്ങര ടൗൺ സലഫി മസ്ജിദിൽ ചേർന്ന സംഗമം അഭിപ്രായപ്പെട്ടു.

കെ.എൻ.എം മണ്ഡലം പ്രസിഡന്റ് ടി.കെ. മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം പി.കെ. അബ്ദുൽ മജീദ് മദനി ഉദ്ഘാടനം ചെയ്തു. അഷ്റഫ് ചെട്ടിപ്പടി, സൽമാൻ ഖാസിമി എടപ്പാൾ, ഹദ്യത്തുള്ള സലഫി, അബ്ദുസ്സലാം അൻസാരി താനാളൂർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.
ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. നസീം, അരീക്കാട്ട് ബാബു, എൻ.ടി. അബ്ദുറഹ്മാൻ, കെ. അബ്ബാസലി, നാസർ കുന്നുംപുറം, എൻ.ടി. മുഹമ്മദ് ശരീഫ്, എ.ബി.സി. മുജീബ് റഹ്മാൻ, പി.കെ.സി. വീരാൻകുട്ടി, കെ. ഹാറൂൺ റഷീദ്, എൻ.ടി. ബാബു, യു.കെ. റെമീസ്, കെ. നബീൽ സലഫി, ഫർഹാൻ തുടങ്ങിയവർ സംബന്ധിച്ചു. 

പി.കെ. മൊയ്തീൻകുട്ടി സ്വാഗതവും പി. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. സംഗമത്തിന് ശേഷം എ.പി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടനവധി പേർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}