വേങ്ങരയിൽ മോട്ടോർ തൊഴിലാളി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

വേങ്ങര: ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (CITU) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങരയിൽ തൊഴിലാളി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ജയചന്ദ്രൻ നിർവഹിച്ചു.

ജില്ലാ സെക്രട്ടറി കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.എം. ഗണേശൻ, ടി. ജയഭരതൻ, അഡ്വ. കെ.ടി. വിനോദ് കുമാർ, ജാബിർ ഉനൈസ്, എം.കെ. ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

എ.കെ. വരദൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രശാന്ത് പി.വി. നന്ദി രേഖപ്പെടുത്തി. മേഖലയിലെ നിരവധി തൊഴിലാളികൾ സംഗമത്തിലും തുടർന്ന് നടന്ന ഇഫ്താർ വിരുന്നിലും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}