വേങ്ങര സായംപ്രഭയിൽ ആയുർവേദ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭ പദ്ധതിയിലെ സ്ഥിരം അംഗങ്ങൾക്കായി ആയുർവേദ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഭാഗമായി സായംപ്രഭാ ഹോമിലെ അംഗങ്ങൾക്ക് മരുന്നുകളും പോഷകാഹാര സപ്ലിമെന്റുകളും ലഭ്യമാക്കി. 

പദ്ധതിക്കായി അനുവദിച്ച 10,000 രൂപ വിനിയോഗിച്ചാണ് കിറ്റുകൾ തയ്യാറാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന കരുതലിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

തേൻ, മുറിവ് എണ്ണ, താലീസപത്രാദി ചൂർണം, രാസ്നാദി ചൂർണം, അയമോദക ഗുളിക, പെയിൻ ബാം, പല്ല് ക്ലീൻ പൗഡർ, ആയുർവേദ സോപ്പ്, ചുക്ക് കാപ്പി പൗഡർ, ദാഹസമിനി, രാമച്ചം എന്നിങ്ങനെ നിത്യജീവിതത്തിൽ അത്യാവശ്യം വേണ്ട 11 ഇനങ്ങൾ അടങ്ങിയതാണ് വിതരണം ചെയ്ത മെഡിക്കൽ കിറ്റ്.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ., വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കൊടിയാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്ദീൻ, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സമിത കുമാരി, സായംപ്രഭാ കെയർഗീവർ ഇബ്രാഹീം എ.കെ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}