നിയമസഭ തിരഞ്ഞെടുപ്പ്: തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയായി. തിരൂരങ്ങാടി, ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി ധാരണയിലെത്തി.

തിരൂരങ്ങാടിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, മുതിർന്ന നേതാവ് പരേതനായ കൊളാടി ഗോവിന്ദൻ കുട്ടിയുടെ മകനും, ഉജ്ജ്വല പ്രഭാഷകനും, ചിന്തകനും ആയ അജിത് കൊളാടിയും ഏറനാട് എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. ഷഫീർ കിഴിശ്ശേരിയും, മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി വ്യവസായീ മുഹമ്മദ് മുസ്തഫയും മത്സരിക്കും. 

കഴിഞ്ഞ തവണയും അജിത്തിനെയാണ് തിരൂരങ്ങാടിയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രഖ്യാപിച്ച സ്ഥാനാർഥി അജിത്തിനെ മാറ്റി പകരം നിയാസ് പുളിക്കലകത്തിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. 

സ്ഥാനാർഥികളെ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}