സുകുമാർ കക്കാട് സ്മാരക സമിതി രൂപീകരിച്ചു

വേങ്ങര: പ്രശസ്ത സാഹിത്യകാരൻ സുകുമാർ കക്കാടിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനായി സ്മാരക സമിതി രൂപീകരിച്ചു. എ.ആർ. നഗർ കക്കാടംപുറം ഗ്രീൻ സ്ക്വയറിൽ ചേർന്ന രൂപീകരണ യോഗം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ദേവദാസൻ ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക മേഖലയിൽ സുകുമാർ കക്കാട് നൽകിയ സംഭാവനകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ കൃതികളെ സജീവമായി നിലനിർത്തുന്നതിനും സമിതി വിവിധ പദ്ധതികൾ ആവിഷ്കരിക്കും. ചടങ്ങിൽ സുനിൽ കക്കാട്, കെ.പി. സുധീർ, സത്താർ കുറ്റൂർ, കെ.എം. ശാഫി, പി.എ. ജവാദ്, സതീഷ് എറമങ്ങാട്, ആബിദ് കൂന്തല, നിസാർ പി.കെ, ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

ഭാരവാഹികൾ:
സമിതിയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
• മുഖ്യ രക്ഷാധികാരി: ഡോ. ഹുസൈൻ രണ്ടത്താണി
• രക്ഷാധികാരികൾ: ഡോ. കെ.പി. മോഹനൻ, മാലിക് മക്ബൂൽ ആലുങ്ങൽ, സതീഷ് എറമങ്ങാട്
• പ്രസിഡന്റ്: കെ.എം. ശാഫി
• വൈസ് പ്രസിഡന്റുമാർ: സലീം വടക്കൻ, ജയപ്രകാശ്
• ജനറൽ സെക്രട്ടറി: സുനിൽ കക്കാട്
• ഓർഗനൈസിംഗ് സെക്രട്ടറി: സത്താർ കുറ്റൂർ
• സെക്രട്ടറിമാർ: ആബിദ് കൂന്തല, നിസാർ പി.കെ.
• ട്രഷറർ: പി.എ. ജവാദ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}