വേങ്ങരയിൽ കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

വേങ്ങര: കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. എ.ആർ നഗറിൽ വെച്ച് നടന്ന ചടങ്ങിൽ മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. 

എ.ആർ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി ആദ്യ കിറ്റ് ഏറ്റുവാങ്ങി.
നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ദുർബല വിഭാഗങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലം കമ്മിറ്റി ഈ പദ്ധതി നടപ്പിലാക്കിയത്.

ചടങ്ങിൽ പി.പി.എ. ബാവ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, നിയോജക മണ്ഡലം ഭാരവാഹികളായ റാഫി കൊളക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലൈഖ മജീദ്, നൗഫൽ കാരാടൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സേവന പ്രവർത്തനങ്ങളിൽ മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് എന്നും മുന്നിലുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}