മാതൃകയായി മലബാർ സെൻട്രൽ സ്കൂൾ; മാധ്യമം ഹെൽത്ത് കെയറിന് നാലു ലക്ഷം രൂപ കൈമാറി

വേങ്ങര : ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സമാനതകളില്ലാത്ത സാന്ത്വന സ്പർശമാണ് മാധ്യമം ഹെൽത്ത് കെയർ പദ്ധതിയെന്ന് 'മാധ്യമം' ഹെൽത്ത് കെയർ ചെയർമാൻ എം.ഐ. അബ്ദുൽ അസീസ്. വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന മനസ്സും വളർത്തി എടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് മാധ്യമം ഹെൽത്ത് കെയർ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച നാലു ലക്ഷം രൂപ ഏറ്റു വാങ്ങുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ചെയർമാൻ പി. അബ്ദുറഹ്മാനിൽനിന്ന് എം.ഐ. അബ്ദുൽ അസീസ് ചെക്ക് ഏറ്റുവാങ്ങി.

ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർത്ഥികളായ ഐൻ മറിയം, നഹന ഇ.കെ, ആയിശ നശ്‌വ, നിദാൽ ഈസ, നിഷാൻ അഹ്മ്ദ് , മുഹമ്മദ് റസിൻ ഷാ, ജാനവിക, ഇസ യശ്‌വി , മൻഹ.സി.എച്ച്, മിസ്‌ല മറിയം, ബിലാൽ യസാൻ ഫാറൂഖ് , അന മെഹ്‌വിഷ് , 'മാധ്യമം' ഹെൽത്ത് കെയർ സ്കൂൾ കോർഡിനേറ്റർ ശിജിത.പി, ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച ക്ലാസ് ടീച്ചർ ഫാത്തിമ ഷെമീന എന്നിവർക്കും മാധ്യമത്തിന്റെ ഉപഹാരം സമർപ്പിച്ചു . ചടങ്ങിൽ സ്കൂൾ ചെയർമാൻ പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മലബാർ സെൻട്രൽ സ്കൂൾ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ സലീം, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് .എം .അബ്ദുല്ലാഹ്, എ. ആർ.നഗർ മാധ്യമം ഏരിയാ കോഡിനേറ്റർ പ്രൊഫ. ഹംസ അരീക്കൻ, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ സലാം.കെ , ട്രസ്റ്റ് മെമ്പർമാർ സി.പി. യൂനുസ്, വൈസ് പ്രിൻസിപ്പാൾ ഇർഷാന അമരക്കാടൻ, സ്റ്റാഫ് സെക്രട്ടറി മുഹ്‌സിന എം.കെ,സ്കൂൾ പാർലിമെൻ്റ് മെമ്പർമാരായായ നിഷ്മൽ പൂങ്ങാടൻ, നുസിൽ റഹ്മാൻ, ഫർഹാ ശാഫിഎന്നിവർ സംസാരിച്ചു. 

സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ജംഷീർ നഹ സ്വാഗതവും മോറൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ് അബ്ബാസ് കല്ലിങ്ങൽ നന്ദിയും മുഹമ്മദ് മാസിൻ പ്രാർത്ഥനയും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}